ചാമ്പപ്പൂ
തണുപ്പായിരുന്നു ആ വൈകുന്നേരത്തിനു. ഓഫീസിൽ തിരക്കൊഴിഞ്ഞ സമയം. ആരെയും കൂസാക്കണ്ട. ഇനി സർ മുകളിലേക്കു കേറി വരില്ല. അതോണ്ട് തന്നെ ശിഷ്യഗണങ്ങളെല്ലാം സന്തോഷത്തിലാണ്, ഇന്നു സാറിന്റെ സ്‌ഥിരം വേദോപദേശം കേൾക്കേണ്ട. അല്ലങ്കിൽ ഓഫീസ് സമയം കഴിഞ്ഞാലും ഞങ്ങൾ കുറച്ചു ഇരകൾ ഉണ്ട്, അവസാന ക്ലയിണ്ട് പോകുന്ന വരെ ഓഫീസിൽ കാത്തു നിൽക്കേണ്ട കുറച്ചുപേർ. ഇനി പോകാന്നു കരുതിയാലോ.. കഥപറയുന്ന സമയം!അസ്സൽ വേദോപദേശം!. ഓഫീസിന്റെ ഏതാണ്ട് എൺപതു ശതമാനവും സീറ്റിൽ തന്നെ ഇരുന്നു കാണാൻ കഴിയുന്ന ചില്ലു മറയുള്ള സാറിന്റെ മുറിയാണ് കുരുക്ഷേത്ര ഭൂമി! ഇവിടെവെച്ചാണ് ജീവിതത്തിൽ ആദ്യമായി ഒരു ഗുരുവിനോട് ശബ്ദം ഉയർത്തി സംസാരിച്ചത്. ആ നശിച്ച ഓർമ കുടിയിരിക്കുന്ന സ്‌ഥലം!
ചോരത്തിളപ്പിൽ ഗുരുനിന്ദ ആഘോഷമാക്കിയ യൗവനത്തിന്റെ ആരംഭ കാലം. ഒന്നു രണ്ടു പ്രാവശ്യം ആവർത്തിച്ചപ്പോൾ കൺവെട്ടത്തുപോലും കാണാതിരിക്കാനായിരിക്കും, സാറിന്റെ സീറ്റിൽ ഇരുന്നാൽ കാണാൻ കഴിയാത്ത ഓഫീസിന്റെ ഒരു കോണിലേക്ക് സ്‌ഥലം മാറ്റം തന്നത്. അതിനൊരു പേരും കിട്ടി "മുക്കറാൻജി മൂല". പേരുകേട്ട റിട്ടേനുകളോ ഓഡിറ്റുകളോ ഒന്നുമില്ല എന്റെ ടേബിളിൽ. അലസന്റെ എല്ലാ സവിശേഷതയും അലങ്കാരമായി കൊണ്ടുനടക്കുമ്പോഴാണ് കൂനിന്മേൽ കുരു പോലെ ഒരു പ്രണയം കൂടി മനസ്സു ഭരിക്കാൻ തുടങ്ങുന്നത്. ഒരു കാമുകന് ചേരുന്ന സ്വഭാവ സവിശേഷതയോ ആകാരമോ ഒന്നും ഇല്ലാതിരിന്നിട്ടും എങ്ങനെയോ ഒരു പ്രണയവും കടന്നുകൂടി കുറച്ചുനാളുകളായിട്ട്. ആദ്യകാമുകിയെയും സ്വപ്നം കണ്ടുകൊണ്ട് കുറച്ചു പഴകിയ കറങ്ങുന്ന കസേരയിൽ ഇരുന്നു, ആര്ഭാടമായിത്തന്നെ.
ഓഫീസിനോട് ചേർന്നു ഒരു ചാമ്പ നിപ്പുണ്ട്, രണ്ടു പേർ കൈകോർത്തു കെട്ടിപ്പിടിച്ചാലും എത്താത്ത തടിയൻ ചാമ്പ. വീടിന്റെ മുകളിൽ രണ്ടു നിലകളിലായുള്ള ഓഫീസിന്റെ കുടയാണ് ഈ മുത്തശ്ശി. ചാമ്പ പൂത്ത കാലം മനസിൽ പ്രണയവും പൂത്തുലഞ്ഞു...കാമുകിയെ ഇന്നെന്തായാലും കാണാനാവില്ല, ഔട്ട് ഓഡിറ്റ് ആണ്, അത് കഴിഞ്ഞു നേരെ വീട്ടിലേക്കു പോകുമെന്നാ അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്. പക്ഷെ സുഖമുള്ള ആ ഇരുപ്പവസാനിപ്പിക്കാൻ തോന്നിയില്ല. രണ്ടാം നിലയിലെ ഓഫീസിന്റെ ജനാലയിലൂടെ പൂത്തുലഞ്ഞ ചാമ്പയും നോക്കി തണുത്ത ആ വൈകുന്നരം അസ്വദിച്ചിരിക്കുമ്പോഴാണ് പുതിയ കുട്ടികളുടെ ശബ്ദം ശ്രെദ്ധിക്കുന്നത്. മൂന്നാം നിലയിൽ നിന്നാണ്. പുതിയ അഡ്മിഷ്നാണ്. എല്ലാം പെണ്കുട്ടികൾ... സുന്ദരികുട്ടികൾ. ഇടുക്കിപിള്ളേർ എന്നാണ് ഞങ്ങൾ വിളിക്കുന്നത്. പക്ഷേ മിക്കവരും എറണാകുളത്തെ കിഴക്കൻ മേഖലയിൽ നിന്നാണ്. സാറുള്ള ദിവസങ്ങളിൽ ഇവരുടെ ഒച്ച കേൾക്കാറേയില്ല. പുതിയ കുട്ടികൾ വരുമ്പോഴുള്ള പതിവ്! സീനിയർ കുട്ടികൾ സാറിന്റെ ചൂടൻ പെരുമാറ്റത്തെ പറ്റി ഒക്കെ ഒരു ധാരണ ജൂനിയർ കുട്ടികൾക്ക് കൊടുത്തിരിക്കും. എന്നാൽ അദ്ദേഹത്തിന്റെ നല്ല വശം ആരും പറഞ്ഞു കൊടുക്കുന്നത് കേട്ടിട്ടില്ല. കുരുക്ഷേത്ര കാബിനിൽ കയറിയാൽ കരയാതെ പുറത്തിറങ്ങിയ പെണ്കുട്ടികളുണ്ടോ എന്നതുമൊരു ചോദ്യമായിരുന്നു. പക്ഷെ അന്ന് എല്ലാവരും വളരെ ഉത്സാഹത്തിലായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരങ്ങളിൽ മാത്രം കാണുന്ന ഒരു സന്തോഷം. എല്ലാരും ചാമ്പയ്ക്ക പറിക്കാൻ കേറിയതാ മൂന്നാം നിലയിൽ, കയ്യെത്തിച്ചാൽ കിട്ടും നല്ല പഴുത്തു ചുവന്ന ചാമ്പ. കയ് നിറയെ ചാമ്പയ്ക്കയുമായി ഉച്ചത്തിൽ പടികൾ ചവിട്ടിയിറങ്ങി വരികയാണ് പെൺകൂട്ടം. ആരോ ഒരാൾ എന്റെ തലക്കു മുകളിലൂടെ ഒരു ചാമ്പ എറിഞ്ഞു ടേബിളിൽ ഇട്ടു നടന്നു പോയി. ബാഗു പാക്ക് ചെയ്തു പോകാനുള്ള ഒരുക്കമാണെന്ന് തോന്നുന്നു. ഇനി ഇരുന്നിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല എന്നു കരുതി പോകാൻ തുനിയുമ്പോഴാണ് പരിചയമുള്ള ഒരു സുഗന്ധം മൂക്കിലൂടെ തുളച്ചു കയറിയത്. ഇതെനിക്ക് ഏറ്റവും പ്രിയപെട്ട പെർഫ്യൂം ഗന്ധമാണ് കുറച്ചു നാളുകളായിട്ട്. പക്ഷേ വരില്ലെന്നാണല്ലോ അറിഞ്ഞേ. ഹൃദയമിടിപ്പ് പതിയെ ഉയർന്നു. ഇതും ഒരു ശീലമായിപ്പോഴീ ഹൃദയമിടിപ്പിന്റെ ഉയർച്ചകൾ.
സൗഹൃദം ഒരു വശത്തു പ്രണയത്തിലേക്ക് കടക്കുന്നുവെന്നു മനസിലാക്കിയപ്പോ ആദ്യം ഉപദേശിച്ചു നോക്കി, ഇപ്പൊ അവഗണിച്ചു നോക്കിക്കൊണ്ടിരിക്കുന്ന സമപ്രായക്കരിയായ, ആവശ്യത്തിന് വിവേകമുള്ള ആ പെണ്കുട്ടിയുടെ സുഗന്ധം. മണം പിടിച്ച നായ കണക്കെ തലയുയർത്തി നോക്കി. അതേ ആള് വന്നിരിക്കുന്നു. ലക്ഷണം കണ്ടിട്ട് ഇത്ര നേരം മുകളിൽ കുട്ടികളുടെ ഒപ്പം ഉണ്ടായിരുന്നു എന്നു തോന്നുന്നു. കുറച്ചു നാളുകൾക്കു മുൻപായിരുന്നെങ്കിൽ വന്നൊരു ഇടി തന്നിട്ട് എന്തേലും കുശലം പറയുമായിരുന്നു. എല്ലാം നശിപ്പിക്കാനായിട്ടൊരു പ്രണയം! നാണമില്ലാത്തത് കൊണ്ടു വീണ്ടും എന്തേലും കുശലംപറയാം എന്നു കരുതി സീറ്റിൽ നിന്നും പതിയെ എണീറ്റു നോക്കുമ്പോൾ, ജീവനും കൊണ്ടും ഓടുന്ന പോലെ ചവിട്ടു പടികൾ ഇറങ്ങി ഒരു കണക്കിന് കൂട്ടത്തിൽ നിന്നും തൻറെ ചെരിപ്പു തപ്പിയെടുത്തു ഓഫീസിൽ നിന്നും ഇറങ്ങിയിരുന്നു എന്റെ കക്ഷി. തിടുക്കപ്പെട്ട് പുറകെ പായുവാൻ മനസ്സു വെമ്പി. പക്ഷെ പോയില്ല. വീണ്ടും വന്നു സീറ്റിലിരുന്നു, റോഡ് ക്രോസ് ചെയ്യുന്നവരേയുള്ള അവളുടെ ചലനം കണ്ണുകളിൽ ഒപ്പിയെടുത്തുകൊണ്ടു കാഴ്ചകളിലേക്കു കണ്ണോടിച്ചു.
കടും റോസ്നിറത്തിൽ പൂത്ത ചാമ്പപ്പൂക്കൾ... ആ കാഴ്ച്ച മനസ്സിന്റെ അഭ്രപാളികളിൽ മായാത്ത ചിത്രമായി പരിണമിക്കുകയായിരുന്നു.
ഗുരുപൂജ്യരോടെറ്റുമുട്ടി ആകാലമൃത്യു പൂകിയ അഭിമന്യുവിന്റെ ഭാവിയായിരിന്നു എന്റെ പ്രണയത്തെത്തും കാത്തിരിക്കുന്നതെന്ന ക്രാന്ത ദർശനമൊന്നും എന്റെ ചിന്തകളിൽ പോലും ഇല്ലായിരുന്നു... എന്നിട്ടും അതിസുന്ദരമായിരുന്ന ആ സായാഹ്നവും വിഷാദത്തിൽ അസ്തമിച്ചു.
ADIPOLI
ReplyDeleteNE ITHRA VALYAVAN AYA KARYAM ARENJILA KUTYE,
ReplyDeleteTHAKARTHU
hehe...thank you
ReplyDeleteഎഴുത്തിൽ നല്ല ഭാവിയുണ്ട് കേട്ടോ നന്നായിരിക്കുന്നു. ജീവിത അനുഭവങ്ങൾ കുറിച്ച് കഴിയുമ്പോൾ വിഷയത്തിന് പഞ്ഞം വരുമ്പോൾ എഴുത്ത് നിർത്തണ്ട സങ്കല്പങ്ങളിലൂടെ എഴുതി കൊണ്ടിരിക്കണം. വായിച്ചിരിക്കാൻ നല്ല രസമുണ്ട് 😊നീ ഇത്രേം ഭയങ്കരനായ വിവരം ഞാനറിഞ്ഞില്ലല്ലോ മോനേ 😁സൂപ്പർ 👌👏👏 All the best dr🥰
ReplyDeleteThankyou dear😍
ReplyDeleteSuper ❤️❤️
ReplyDelete