സൂര്യവംശം
മേതിൽ രാധാകൃഷ്ണൻ
ശീലമില്ലാത്ത കടുത്ത വാക്കുകളിൽക്കൂടി മുഷിഞ്ഞു തുടങ്ങിയ വായന, പക്ഷെ അടച്ചുവെക്കാൻ തോന്നിയതുമില്ല, അങ്ങിനെ പതിയെ സമയമെടുത്ത് ഓരോവരിയിലൂടെയും ഒന്ന് രണ്ടുവട്ടം ആലോചിച്ചും (അതിനുള്ള വകുപ്പ് വരികളിൽ ഒളിപ്പിച്ചിട്ടുണ്ട്)ആസ്വദിച്ചും പതിയെ കത്തികയറി തുടങ്ങും, ഏതാണ്ട് പകുതിയാകുമ്പോൾ ചക്രപാണിയുടെ വക ഒരു ട്വിസ്റ്റുണ്ട്, നായകന്റെ ട്രാൻസ്ഫോർമേഷനുണ്ട് അവിടെ മുതൽ വായനക്കാരൻ ഏതാണ്ട് ബ്ലാക്ക്ഹോളിൽ അകപ്പെട്ട പ്രതീതിയാണ്, അവിടെ സമയവും , ആദ്യവും അന്ത്യവുമെല്ലാം പൊളിച്ചെഴുതുകയാണ്,നഷ്ടബോധവും പാപഭാരവും കോപവും പേറിയ നായകന്റെ ഭ്രാന്തമായ ഉന്മാദാവസ്ഥ വായനക്കാരനിൽ അതെ ഇമ്പാക്റ്റിൽ സൃഷ്ടിക്കാനായിരിക്കണം സാഹിത്യവും ഒരല്പം നാടകീയമായും ഭ്രാന്തമായും നോവലിലുടനീളം ഉപയോഗിച്ചിരിക്കുന്നത് .നോവലിലെ സംഭാഷണങ്ങൾ ഫിൽറ്റർ ചെയ്ത വാക്കുകളായല്ല ശബ്ദമുള്ള ചിന്തകളായാണ് പ്രയോഗിച്ചിരിക്കുന്നതു . കറുത്ത ദൈവത്തെ പറ്റി, സൂര്യവംശത്തെപറ്റി, നമ്മളെ പറ്റിയെല്ലാം പറയുന്ന ഖണ്ഡികകൾ(ഫിലോസഫി) എഴുത്തിന്റെ, വായനയുടെ തീവ്രമായ ഉന്മാദം വായനക്കാരനു നൽകുന്നു.. എഴുത്തിനെ മറ്റൊരു തലത്തിൽ ആസ്വദിക്കാൻ, പ്രണയിക്കാൻ പഠിപ്പിച്ച എഴുത്തുകാരനോട് ആരാധനയും, നന്ദിയും.
No comments:
Post a Comment