വിലായത്ത് ബുദ്ധ
ജി ആർ ഇന്ദുഗോപൻ
ഒരു വലിയ കഥയെ ചെറിയൊരു നോവലിലേക്കൊതുക്കി(വളർത്തി) തടിയിൽ മുഴുവൻ കാതലുള്ള ലക്ഷണമൊത്ത ചന്ദനമരംപോലെ ഒരു വിലായത്ത് ബുദ്ധ പോലൊരു നോവൽ. കയ്യടക്കം, ലാളിത്യം എഴുത്തിലെ അച്ചടക്കം ഇന്ദുഗോപൻ ഇവിടെയും തെറ്റിക്കുന്നില്ല. നായകനും വില്ലനും എന്ന സാധ്യതയെ ഓരോ ഫ്ലാഷ് ബാക്കിലൂടെ കടന്നു പോകുമ്പോഴും ഇനി ഞാൻ നായകൻ നീ വില്ലൻ എന്ന കണക്കെ മാറ്റിമറിക്കുന്നു. ശക്തരായ ആണുങ്ങളും പെണ്ണുങ്ങളും അവരുടെ കാച്ചിക്കുറുക്കിയ സംഭാഷണങ്ങൾ അതിലൊളിപ്പിച്ച കാതലുള്ള ജീവിത സത്യങ്ങൾ ഇതെല്ലം ഒരു സിനിമ കാണുന്ന പോലെ എഴുതി വെച്ച ഇന്ദുഗോപൻ മാജിക്.
No comments:
Post a Comment