റൂത്തിന്റെ ലോകം
ലാജോ ജോസ്
വായനക്കാരനെ ആകാംഷയുടെ മുൾമുനയിൽ പിടിച്ചിരുത്തുന്ന ഈ അടുത്ത കാലത്തു വായിച്ചതിൽ വെച്ചേറ്റവും ഇഷ്ടപ്പെട്ട ത്രില്ലെർ ഗണത്തിൽ പെടുത്താവുന്ന കൃതി. ഇനി കുറച്ചുനാൾ റൂത്തും അവളുടെ മനസികാധ്വാനവും വായനക്കാരന്റെ ഓർമകളിലുണ്ടാവും. അനാവശ്യമായതൊന്നും ഈ പുസ്തകത്തിലില്ല, എഴുത്തുകാരൻ കഥാപാത്രസൃഷ്ടിയിൽ നടത്തിയ അസാമാന്യമായ അച്ചടക്കം എടുത്തുപറയേണ്ടതുണ്ട്, അവസാനം വരെ ഒരു തുമ്പും തരാത്ത തരത്തിലെ കഥപറച്ചിൽ! ഇതൊരു ചലച്ചിത്രമാകാൻ പോകുന്നുവെന്നറിഞ്ഞപ്പോൾ തോന്നിയ കൗതുകമാണ് പുസ്തകം വായനയിലേക്ക് നയിച്ചത് സിനിമയുടെ ടീസർ പോസ്റ്റരിൽ കണ്ട താരങ്ങളെ കഥാപാത്രങ്ങളാക്കിയാണ് മനസ്സിൽ റൂത്തിന്റെ ലോകം തെളിഞ്ഞത്. ഓർമ്മകൾ നഷ്ടപ്പെട്ട റൂത്തും അവൾ കഷ്ടപ്പെട്ടുണ്ടാക്കിയെടുത്ത അവളുടെ ലോകവും,പോരാട്ടവുമാണ് നോവൽ, ഇതില്കൂടുതലെന്തു പറഞ്ഞാലും സ്പോയിലർ ആകും. ഹൈഡ്രാഞ്ചിയ എന്ന അസാമാന്യ നോവലിലുണ്ടായിരുന്ന കുറച്ചു വിരസമായ കാര്യങ്ങൾ ഇവിടെ എഴുത്തുകാരൻ ഒഴിവാക്കിയിട്ടുണ്ട് ഹൈഡ്രാഞ്ചിയയിൽ അവസാനം കൊണ്ടുപോയി കലമുടച്ച പോലെ ഇവിടെയും സംഭവിക്കുമെന്ന് കരുതിയിരുന്നു, പക്ഷേ വായനക്കാരനെ അത്ഭുതപ്പെടുത്തുന്ന കൗശലതയോടെ കൃത്യമായി ഉണ്ടാക്കിയെടുത്ത ക്ലൈമാക്സ് കൊണ്ട് ലാജോ ജോസ് റൂത്തിന്റെ ലോകത്തിനെ ഒരു പെർഫെക്റ്റ് ത്രില്ലെർ കൃതിയാക്കി മാറ്റുന്നുണ്ട് .
No comments:
Post a Comment