അഘോരികളുടെ ഇടയില്‍
റിഹാൻ റഷീദ്
വിരസം, സമയനഷ്ടം
അഘോരികളുടെ ഇടയില്‍ എന്ന പേരും ആകർഷകമായ ബുക്ക് കവറിലും ആകൃഷ്ടനായാണ് വായന തുടങ്ങിയത് പക്ഷെ ശരാശരിയിലും താഴെയുള്ള വായനാനുഭവമായിരുന്നു ഫലം. ഇതിൽ അഘോരി എവിടെയെന്നു ചോദ്യമായിരുന്നു വായന ഏതാണ്ട് എഴുപതു ശതമാനമാകുന്നത് വരെ. അഘോരികളുടെ ഇടയിൽ ജീവിക്കുകയും അവരെപ്പറ്റി വിശദമായി പഠിക്കുകയും അതിന്റെ അനുഭവ കുറിപ്പുകളായിരിക്കും ഈ പുസ്തകമെന്ന മിഥ്യാധാരണ വായന പകുതിയായപ്പോൾ തന്നെ മാറിക്കിട്ടി. കുറച്ചു യാത്രാവിവരങ്ങളും പൈങ്കിളി പ്രേമവും തന്റെ ഭാവനയും ചേർത്ത് എന്തൊക്കെയോ എഴുതിക്കൂട്ടിയതു പോലെ തോന്നി. ജാതകരഹസ്യവും മുൻജന്മപാപപരിഹാരവും വഴിയിൽ പിന്തുടർന്ന സ്വാമിയും അപ്രത്യക്ഷമാകാലും...(പഴയ പരിപ്പ്) പുതിയ എഴുത്തുകാരെ റിവ്യൂ നോക്കാതെ വായിക്കാനുള്ള ധൈര്യമാണ് ഇത്തരം കൃതികളിലൂടെ നഷ്ടമാകുന്നത്.
No comments:
Post a Comment