ഫ്രാൻസിസ് ഇട്ടിക്കോര.
ടി ഡി രാമകൃഷ്ണൻ
മലപ്പുറം കത്തി, കോടാലി, അമ്പും വില്ലും, പിന്നെ ജാലിയൻ കണാരൻ ലെവൽ ബോംബ് കഥയും. അങ്ങനെ ആളെക്കൊല്ലലും പീഡിപ്പിക്കലുമൊക്കെയായി ആസ്വദിച്ചു എഴുതി പൊലിപ്പിച്ചു വച്ചിട്ടുണ്ട് . കിളിപ്പാട്ട് രാമായണം കോരപ്പൻ എഴുതി എന്നും കൂടെ പറയും എന്ന് തോന്നി ഒരു ഘട്ടത്തിൽ പക്ഷേ അങ്ങനെ പറഞ്ഞില്ല പാവം എഴുത്തച്ഛൻ രക്ഷപ്പെട്ടു 🤦♂️, പിന്നെ മോശം പറഞ്ഞു കൂടാ തള്ളലെല്ലാം സഹിച്ചു നമ്മൾ വീണ്ടും വായിക്കും സംഭവം ഫിക്ഷൻ അല്ലെ പിന്നെ ആണ്ടാൾ ദേവനായകി ഒക്കെ വായിച്ചു എഴുത്തുകാരനെ ഒരുപാടിഷടപ്പെട്ടും പോയി. ഇറാക്കിൽ തുടങ്ങി കുന്നംകുളവും കടന്നു യൂറോപ്പും ഇടയ്ക്കു അഞ്ഞൂറ് കൊല്ലം പുറകോട്ടും ഒക്കെ ഗട്ടർ റോഡിലൂടെ സസ്പെന്ഷന് ഇല്ലാത്ത വണ്ടി ഓടിക്കുന്ന പോലെ വായന ഒരു വശത്തുകൂടെ അങ്ങനെ പോകും. എഴുത്തുകാരനിൽ നിന്നും ഒരുപാട് പ്രതീക്ഷിച്ചതു കൊണ്ടാണോ എന്നറിയില്ല... ആസ്വദിച്ചു ഇടക്കൊക്കെ... പക്ഷെ എനിക്കിതൊരു മോശം വായനാനുഭവം ആയിരുന്നു.
No comments:
Post a Comment