സമുദ്രശില
സുഭാഷ് ചന്ദ്രൻ
അതിമനോഹരം...എന്തൊരു എഴുത്താണിത്, മലയാള സാഹിത്യത്തിലേക്ക് മറ്റൊരു ഹെവിവെയ്റ്റ് സംഭാവന. ഒരു പക്ഷെ വരുന്ന പതിറ്റാണ്ടുകളിൽ ഒരുപാട് ചർച്ചചെയ്യപ്പെടാൻ സാധ്യതയുള്ള പുസ്‌തകമാണിത്. ഓരോ വരിയും കാച്ചിക്കുറുക്കി സമയമെടുത്തെഴുതിയതുപോലെ,ഈ അടുത്ത കാലത്തു വായന ഇത്രമാത്രം ആസ്വദിച്ച ഒരു പുസ്തകമില്ല. എഴുത്തുകാരൻ തന്റെ അനുഭവങ്ങളുയിലൂടെയും അവൻ കണ്ടതും ഭാവനകൊണ്ടതുമായ സ്ത്രീകളെ മനസിലാവാഹിച്ചു നടത്തിയ ഒരു സ്ത്രീപക്ഷാഖ്യനമാണ് എന്നിട്ടും ഒരു സ്ത്രീയെ കേൾക്കുന്നപോലെയുള്ള വായനാനുഭവം നൽകുവാനായി എന്നാൽ ചിലയിടങ്ങളിൽ സ്വാഭാവികമായും എഴുത്തിലെ ലൈംഗീക സംബന്ധിയായ സന്ദർഭങ്ങളിൽ ആ ഒരു കയ്യടക്കം നഷ്ടപ്പെട്ട പോലെ തോന്നിച്ചു പ്രത്യേകിച്ചും മനസ്സിൽ തീകോരിയിടുന്ന തരത്തിലുള്ള കഥാന്ത്യത്തിൽ എഴുത്തുകാരന്റെ പുരുഷ ചിന്തകൾ ആയിരിക്കാം അംബയെ അങ്ങനെ അവസാനിപ്പിക്കാൻ കാരണം. അംബയെന്ന കഥാപാത്രവും ഉപാധികളില്ലാത്ത സ്നേഹം എന്ന ആശയവും വളരെമികച്ച സാഹിത്യാനുഭവവും തന്ന എഴുത്തുകാരനു നന്ദി.
No comments:
Post a Comment